Attumanal Payayil lyrics - Run Baby Run malayalam movie full mp3

Posted on 05 September 2012


Movie: Run Baby Run
Song: Aatumanal Paayayil
Lyrics: Rafeeq Ahmed
Music: Ratheesh Vegha
Singer: Mohanlal
Year: 2012


ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണി ഏറി പോയില്ലേ

വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മതന്‍  നെയ്ത്തിരി

എന്നെ വിട്ടിട്ടെന്തെ പോയി മഞ്ചാടികുരുവീ
നിന്നെ കാത്തീതീരതെന്റെ മോഹം വേരോടി

ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണി ഏറി പോയില്ലേ

മണ്‍വഴിയില്‍ , പിന്‍വഴിയില്‍ കാലചക്രം ഓടവേ
കുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപോയി
കാണെ നൂല്‍പുഴ എങ്ങോ മാഞ്ഞു...
നിരോഴിഞ്ഞ വെന്‍മണലില്‍ തോണിപോലെ ആയിഞാന്‍

ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണി ഏറി പോയില്ലേ

കാല്‍തളകള്‍,കൈവളകള്‍ മാറ്റിനീ എത്രയോ
അന്നുതന്ന പൊന്നിലഞ്ഞി മാലനീ ഓര്‍ക്കുമോ
വേലയും ,പൂരവും എന്നോ തീര്‍ന്നു
ആളൊഴിഞ്ഞ കോവിലിലെ കല്‍വിളക്കായി നിന്നുഞാന്‍

ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണി ഏറി പോയില്ലേ

വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മതന്‍  നെയ്ത്തിരി

എന്നെ വിട്ടിട്ടെന്തെ പോയി മഞ്ചാടികുരുവീ
നിന്നെ കാത്തീതീരതെന്റെ മോഹം വേരോടി ...

ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണി ഏറി പോയില്ലേ

No comments:

Post a Comment